Mohamed Sherif (Office Exicutive) WEKAYA(The Medical Waste Treatment Service) Buhairah Corniche- (Sharjah-UAE) E-mail:mmsherif@live.com
2010 നവംബർ 14, ഞായറാഴ്‌ച
ഹജ്ജ്
ഹജ്ജ് ആത്മ സമര്‍പ്പണത്തിന്റെ ശ്രേഷ്ഠ നാമമാണ്..ലളിതമായ വസ്ത്രം ധരിച്ചു ജീവിതം പാതി വഴിയില്‍ ഉപേക്ഷിച്ച തീര്താടഗനുമേല്‍ വിശ്വാസത്തിന്റെ വെളിച്ചം പകര്‍ന്നു നല്‍കുന്ന പേര്..
മോക്ഷത്തിലേക്കുള്ള പാലായന വഴിയെ ശരീരത്തിന്റെ അംഗ ചലനത്തിലൂടെ ശ്രേഷ്ഠമാക്കിയെടുത്ത ദൈവദാസന്റെ വിളിയാളം... ഹജ്ജ് അധികമാലുകള്‍ക്കും പൂര്‍ണതയുടെ സാഫല്യമാണ്....കേട്ടതിനെക്കാലും കൂടുതലാണ് നേരില്‍ കാണുന്നത്! പ്രത്യക്ഷ ദൃഷ്ടിയില്‍ പതിഞ്ഞതൊന്നുമല്ല ഹൃദയം അറിയുന്നത്...!! കഅബ അറിഞ്ഞതിലും, ആഗ്രഹിച്ചതിലും അപ്പുറമാണ്..! ഒരേ സമയം ശരീരത്തിന്റെയും,ആത്മാവിന്റെയും ലയനം..പുറമേ വ്യാപാരവും,ജീവിതവും തുടിച്ചു നില്‍ക്കുമ്പോള്‍ തന്നെ ജടത്തിനുമാപ്പുരത്തെക്ക് ഹാജി യാത്രയാകുന്നു..ഇഹ്രാമിന്റെ വസ്ത്രങ്ങളില്‍ അയാള്‍ ജീവിതം പാതി വഴിയില്‍ ഉപേക്ഷിക്കുന്നു...
രണ്ടു തുണ്ട് തുണി...ഒന്നുകൂടി ചേര്‍ന്നാല്‍ അവസാന യാത്രക്കുള്ളതായി...!!!
ഹജ്ജ് ഒരേസമയം ശരീരത്തിന്റെയും ആത്മാവിന്റെയും അയനമാണ്. അതുകൊണ്ടുതന്നെ ഹജ്ജ് നിര്‍വഹിക്കാന്‍ കഴിയാതെ മരണപ്പെട്ടുപോയ ആത്മട്യാഗികള്‍ക്ക് ഹജ്ജിന്റെ പുണ്യം ചൊരിഞ്ഞു നല്‍കുമാറാകട്ടെ..ആമീന്‍...
എല്ലാവര്ക്കും ത്യാഗത്തിന്റെയും,ആത്മ സമര്‍പ്പണത്തിന്റെയും ബലി പെരുന്നാള്‍ ആശംസകള്‍...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)