
അല്ലാഹു പറയുന്നു "വിശുദ്ധ ഖുര്‍ആനിനെ നാമാണ് അവതരിപ്പിച്ചത്.നാം തന്നെ അതിനെ സംരക്ഷിക്കും".വൈരുധ്യങ്ങളില്ലാത്ത ഗ്രന്ഥം .സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താത്ത ഗ്രന്ഥം.കാലഘട്ടത്തിന്റെ ഗതിവികതികളെ ഉള്‍ക്കൊണ്ട ഗ്രന്ഥം.ആകാശ ഭൂമികളെ കുറിച്ചു ,അതിലുള്ള അവസ്ത്തകളെ കുറിച്ചു,അതിന്റെ വ്യതിയാനങ്ങലെകുരിച്ചും,ജീവനെയും,ജീവജാലങ്ങളെയും കുറിച്ചും വളരെ വ്യക്തമായ സാരാംശം നല്കിയ മഹദ് ഗ്രന്ഥം തന്നെയാണ് വിശുദ്ധ ഖുര്‍ആന്‍.
മാനവ രാശിയുടെ മോചനത്തിനായി അവതരിക്കപ്പെട്ട വിശുദ്ധ ഖുര്‍ആന്‍ റമദാന്‍ മാസത്തിലാനല്ലോ അവതരിപ്പിക്കപ്പെട്ടത്....സത്യത്തെയും,അസത്യത്തെയും വേര്‍തിരിച്ചു മനുഷ്യകുലത്തെ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് നയിക്കുന്ന ലോകത്തിനു മുന്നില്‍ അത്ഭുതങ്ങളുടെ കലവറയായി ഇന്നും അവശേഷിക്കുന്ന ഖുര്‍ആന്‍ റമദാന്‍ മാസത്തിലാണ് മുഹമ്മദ് നബി(സ)ക്ക് ജിബിരീല്‍ എന്നാ മലക്ക് മുഖേനയാണ് അല്ലാഹു നല്കിയത്.
അതെ,മുഹമ്മദ് നബി(സ)ക്ക് വ്യത്യസ്ത സന്ദര്‍ഭങ്ങളിലായി ഇരുപത്തിമൂനു വര്ഷം കൊണ്ടാണ് ഖുര്‍ആന്റെ അവതരണം പൂര്‍ത്തിയായത്.
ആദ്യമായി ഹിറാ ഗുഹയില്‍ അല്ലാഹു തന്നെ അണിയിച്ചൊരുക്കിയ പ്രാവാച്ചകന്റെ ആത്മാവിനെ പോലും കിടിലം കൊള്ളിച്ച വിശുദ്ധ ഖുര്‍ആന്‍.
ചിന്തകളുടെ സകലമാന ഗതിവിഗതികളെയും നന്മയിലേക്ക് ആവാഹിച്ച വിശുദ്ധ ഖുര്‍ആന്റെ അനുയായികളായ നമുക്കു ,അതിന്റെ മഹാനീയതയിലേക്ക് തിരിച്ചു പോകാനും,ഈ റമദാനിലെ ഏറ്റവും മഹത്തായ ബാധ്യതയായി ഏറ്റെടുക്കുവാന്‍ അല്ലാഹു കരുത്തു നല്‍കട്ടെ...ആമീന്‍.
നബി (സ) പറയുന്നു,"മനുഷ്യന്‍ നാവു കൊണ്ടു ഉച്ചരിക്കുന്നതില്‍ ഏറ്റവും ഉത്തമമായത് ഖുര്‍ആന്‍ പാരായണം ആകുന്നു.ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനങ്ങലായത് കൊണ്ടു തന്നെ അതിയായ ശ്രദ്ധ പുലര്‍ത്തിക്കൊണ്ട് അക്ഷരങ്ങള്‍ അതിന്റെ നിശ്ചിത സ്ഥാനങ്ങളില്‍ നിന്നു ഉച്ചരിച്ചു കൊണ്ടു പാരായണം ചെയ്യണം.
എന്നാല്‍,നിര്‍ഭാഗ്യമെന്നു പറയട്ടെ...ഇന്നു ഖുര്‍ആന്‍ വ്യക്തമായി പാരായണം ചെയ്യുവാന്‍ അറിയുന്നവര്‍ വളരെ കുറഞ്ഞു വരികയാണ്.തെറ്റ് കൂടാതെ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ qഒരു അക്ഷരത്തിനു പത്തു നന്മയാണ് അല്ലാഹു പ്രതിഫലം നിശ്ചയിക്കപ്പെട്ടിട്ടുള്ളത്! അത് കൊണ്ടു വിശുദ്ധ ഗ്രന്ഥത്തോടു നാം ആദരപൂര്‍വ്വം അടുക്കുക.ഖുര്‍ആന്‍
പാരായനത്തോടൊപ്പം ഓരോ വാക്കുകളുടെയും അര്‍ത്ഥവും,ആശയവും ജീവിതത്തില്‍ പകര്‍ത്താനും ശ്രമിക്കുക.
പഠിച്ചതും,അറിഞ്ഞതും ചിന്തിച്ചു കൂടുതല്‍ തഖ്‌വ കൈവരിക്കാനും ശ്രമിക്കുക.
നബി (സ) പറയുന്നു; ഖുര്‍ആന്‍ പടിക്കുന്നവനും,പടിപ്പിക്കുന്നവനുമാണ് നിങ്ങളില്‍ വെച്ചു ഏറ്റവും ഉത്തമന്‍.
അറിയുക:ഖുറാനില്‍ നോക്കുന്നത് പോലും പുന്യമാനെന്നിരിക്കെ,അത് പാരായണം ചെയ്യുകകൂടി ചെയ്താലുള്ള അവസ്ഥ ഒന്നു ചിന്തിച്ചു നോക്ക്...?
നമുക്കു തുടങ്ങാം,വിശുദ്ധ ഖുര്‍ആന്‍ ആരംഭം മുതല്‍ അവസാനം വരെ പഠിക്കാന്‍....സുന്തരമായി പാരായണം ചെയ്യാന്‍.....

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ