2009 മാർച്ച് 10, ചൊവ്വാഴ്ച

പ്രവാസിയുടെ ജീവിത വിസ്മയം




മറ്റുള്ളവര്‍ക്ക് ജീവിതം സമ്മാനിക്കാനുള്ള ബദ്ധപ്പാടില്‍ സ്വന്തം കാര്യങ്ങള്‍ മറന്നു പോകുന്ന തമാശ... ഗള്‍ഫില്‍ പാതിയോളം പേരുടെ ഭൂമിശാസ്ത്രം ഇതാകുന്നു.
രക്തസംമര്ധമിലാത്തവര്‍ചുരുക്കം, മെലിഞ്ഞിട്ടെതുന്നവര്‍ തടിക്കുന്നു,നരക്കുന്നു,കഷണ്ടികയരുന്നു,കുടവയരന്മാരാകുന്നു. പുറമെ കാനുന്നവര്‍ക്കിത്
ഗള്‍ഫിന്റെ സമ്പന്നത,പദവി. മുഴുവന്‍ രോഗമാനിതില്‍. കേരളീയ ബല ഹീനതകളുടെ എല്ലിനും, തോലിനും മേലെയുള്ള വെച്ചുകെട്ടലുകള്‍.
നാളെ നാട്ടില്‍ പോയി സുഖമായി ജെവിക്കാംഎന്നാണ് നമ്മലോരോരുതരുടെയും സ്വപ്നം.
ഇന്നില്ലാതവന് എന്ത് നാളെ? നാളെ, നാളെ.. എന്ന് നീട്ടി,നീട്ടി വര്‍ഷങ്ങള്‍പലതും ജീവിതത്തിന്‍റെ
വസന്തം മുഴുവന്‍ ഗള്‍ഫില്‍ ഹോമിച്ചു ഗള്‍ഫുകാരന്‍ എന്താണ് നേടുന്നത്?
രോഗം നിറഞ്ഞ ശരീരവും, മരവിച്ച മനസ്സുമാല്ലാതെ....
നാളെ ജീവിക്കാം എന്നവിസ്മയവുമായി നാട്ടില്‍ തിരിചെത്തുമ്പോള്‍ അവരെ സ്വീകരിക്കുന്നത് ജീവിതത്തിന്‍റെ പച്ചപ്പുകാലോ, ഒറ്റപ്പെട്ടവന്റെ വ്യതകലോ..
നാല്‍പ്പതാം വയസ്സില്‍ ഗള്‍ഫിനോട് വിടപറഞ്ഞു നാട്ടിലെതിയവര്‍, നാല്‍പ്പത്തി രണ്ടാം വയസ്സില്‍ ഗള്‍ഫിലേക്ക് തന്നെ തിരിച്ചു വരുന്ന ഫലിതം..
വര്‍ഷങ്ങളോളം ഗള്‍ഫില്‍ കഴിഞ്ഞവന്റെ മിച്ചം സ്വന്തം പേരിലൊരു കൊണ്ക്രീട്ടു കെട്ടിടം മാത്രം .വയസ്സ് കാലത്തു കൊണ്ക്രീട്ടു കൊട്ടാരത്തില്‍ മലര്‍ന്നു കിടന്നു കൊണ്ടവന്‍ ചോതിക്കുന്നു...എവിടെ എനിക്ക് ജീവിതം....?
അതുകേള്‍ക്കാന്‍ ,അതിന്റെ തീക്ഷ്ണത ഏറ്റു വാങ്ങി പകരം മനസ്സില്‍ സ്നേഹത്തിന്റെ അമൃത്‌ പൊഴിക്കാന്‍ മക്കലുണ്ടാകുമോ അരികില്‍..?
ഒരു പക്ഷെ ഭാര്യയുണ്ടായെക്കാം ,നൊമ്പരത്തിന്റെ നെടുവീര്‍പ്പുകളുമായി.. ഒരു തൂവല്‍
സ്പര്‍ശത്തിന്റെ സാന്ത്വനവുമായി ...ആ നേരം ഭാര്താവിനോടായി മൂകമായി അവളും ചോദിക്കും...
ഇക്കണ്ട കാലമത്രയും നിങ്ങളുടെ ഭാര്യയായി കഴിഞ്ഞിട്ട്, നിങ്ങലെന്താനെനിക്ക് തന്നത്.?
കണ്ണീരില്‍ കുതിര്‍ന്ന കുറെ അക്ഷരങ്ങലല്ലാതെ.... ?

2 അഭിപ്രായങ്ങൾ:

  1. ഇതു തന്നെയാണ്‌ ഒരു സാധാരണ ഗള്‍ഫ്‌ മലയാലിയുടെ ജീവിതത്തിന്‍റെ ബാക്കി പത്രം... കൂട്ടികിഴിച്ചു നോക്കുമ്പോള്‍ എവിടെയോ നഷ്ടപ്പെട്ടു പോയ ഒരു ജീവിതം മാത്രം സ്വന്തം....

    മറുപടിഇല്ലാതാക്കൂ