2010 നവംബർ 14, ഞായറാഴ്‌ച

WISMAYAM

WISMAYAM: "വീഡിയോ ബാര്‍"

ഹജ്ജ്







ഹജ്ജ് ആത്മ സമര്‍പ്പണത്തിന്റെ ശ്രേഷ്ഠ നാമമാണ്..ലളിതമായ വസ്ത്രം ധരിച്ചു ജീവിതം പാതി വഴിയില്‍ ഉപേക്ഷിച്ച തീര്താടഗനുമേല്‍ വിശ്വാസത്തിന്റെ വെളിച്ചം പകര്‍ന്നു നല്‍കുന്ന പേര്..




മോക്ഷത്തിലേക്കുള്ള പാലായന വഴിയെ ശരീരത്തിന്റെ അംഗ ചലനത്തിലൂടെ ശ്രേഷ്ഠമാക്കിയെടുത്ത ദൈവദാസന്റെ വിളിയാളം... ഹജ്ജ് അധികമാലുകള്‍ക്കും പൂര്‍ണതയുടെ സാഫല്യമാണ്....കേട്ടതിനെക്കാലും കൂടുതലാണ് നേരില്‍ കാണുന്നത്! പ്രത്യക്ഷ ദൃഷ്ടിയില്‍ പതിഞ്ഞതൊന്നുമല്ല ഹൃദയം അറിയുന്നത്...!! കഅബ അറിഞ്ഞതിലും, ആഗ്രഹിച്ചതിലും അപ്പുറമാണ്..! ഒരേ സമയം ശരീരത്തിന്റെയും,ആത്മാവിന്റെയും ലയനം..പുറമേ വ്യാപാരവും,ജീവിതവും തുടിച്ചു നില്‍ക്കുമ്പോള്‍ തന്നെ ജടത്തിനുമാപ്പുരത്തെക്ക് ഹാജി യാത്രയാകുന്നു..ഇഹ്രാമിന്റെ വസ്ത്രങ്ങളില്‍ അയാള്‍ ജീവിതം പാതി വഴിയില്‍ ഉപേക്ഷിക്കുന്നു...




രണ്ടു തുണ്ട് തുണി...ഒന്നുകൂടി ചേര്‍ന്നാല്‍ അവസാന യാത്രക്കുള്ളതായി...!!!




ഹജ്ജ് ഒരേസമയം ശരീരത്തിന്റെയും ആത്മാവിന്റെയും അയനമാണ്. അതുകൊണ്ടുതന്നെ ഹജ്ജ് നിര്‍വഹിക്കാന്‍ കഴിയാതെ മരണപ്പെട്ടുപോയ ആത്മട്യാഗികള്‍ക്ക് ഹജ്ജിന്റെ പുണ്യം ചൊരിഞ്ഞു നല്‍കുമാറാകട്ടെ..ആമീന്‍...




എല്ലാവര്ക്കും ത്യാഗത്തിന്റെയും,ആത്മ സമര്‍പ്പണത്തിന്റെയും ബലി പെരുന്നാള്‍ ആശംസകള്‍...





2009 സെപ്റ്റംബർ 12, ശനിയാഴ്‌ച

ഖുര്‍ആന്‍ പാരായണം



അല്ലാഹു പറയുന്നു "വിശുദ്ധ ഖുര്‍ആനിനെ നാമാണ് അവതരിപ്പിച്ചത്.നാം തന്നെ അതിനെ സംരക്ഷിക്കും".വൈരുധ്യങ്ങളില്ലാത്ത ഗ്രന്ഥം .സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താത്ത ഗ്രന്ഥം.കാലഘട്ടത്തിന്റെ ഗതിവികതികളെ ഉള്‍ക്കൊണ്ട ഗ്രന്ഥം.ആകാശ ഭൂമികളെ കുറിച്ചു ,അതിലുള്ള അവസ്ത്തകളെ കുറിച്ചു,അതിന്റെ വ്യതിയാനങ്ങലെകുരിച്ചും,ജീവനെയും,ജീവജാലങ്ങളെയും കുറിച്ചും വളരെ വ്യക്തമായ സാരാംശം നല്കിയ മഹദ്‌ ഗ്രന്ഥം തന്നെയാണ് വിശുദ്ധ ഖുര്‍ആന്‍.

മാനവ രാശിയുടെ മോചനത്തിനായി അവതരിക്കപ്പെട്ട വിശുദ്ധ ഖുര്‍ആന്‍ റമദാന്‍ മാസത്തിലാനല്ലോ അവതരിപ്പിക്കപ്പെട്ടത്....സത്യത്തെയും,അസത്യത്തെയും വേര്‍തിരിച്ചു മനുഷ്യകുലത്തെ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് നയിക്കുന്ന ലോകത്തിനു മുന്നില്‍ അത്ഭുതങ്ങളുടെ കലവറയായി ഇന്നും അവശേഷിക്കുന്ന ഖുര്‍ആന്‍ റമദാന്‍ മാസത്തിലാണ് മുഹമ്മദ്‌ നബി(സ)ക്ക് ജിബിരീല്‍ എന്നാ മലക്ക് മുഖേനയാണ് അല്ലാഹു നല്കിയത്.

അതെ,മുഹമ്മദ്‌ നബി(സ)ക്ക് വ്യത്യസ്ത സന്ദര്‍ഭങ്ങളിലായി ഇരുപത്തിമൂനു വര്ഷം കൊണ്ടാണ് ഖുര്‍ആന്റെ അവതരണം പൂര്‍ത്തിയായത്.

ആദ്യമായി ഹിറാ ഗുഹയില്‍ അല്ലാഹു തന്നെ അണിയിച്ചൊരുക്കിയ പ്രാവാച്ചകന്റെ ആത്മാവിനെ പോലും കിടിലം കൊള്ളിച്ച വിശുദ്ധ ഖുര്‍ആന്‍.

ചിന്തകളുടെ സകലമാന ഗതിവിഗതികളെയും നന്മയിലേക്ക് ആവാഹിച്ച വിശുദ്ധ ഖുര്‍ആന്റെ അനുയായികളായ നമുക്കു ,അതിന്റെ മഹാനീയതയിലേക്ക് തിരിച്ചു പോകാനും,ഈ റമദാനിലെ ഏറ്റവും മഹത്തായ ബാധ്യതയായി ഏറ്റെടുക്കുവാന്‍ അല്ലാഹു കരുത്തു നല്‍കട്ടെ...ആമീന്‍.

നബി (സ) പറയുന്നു,"മനുഷ്യന്‍ നാവു കൊണ്ടു ഉച്ചരിക്കുന്നതില്‍ ഏറ്റവും ഉത്തമമായത് ഖുര്‍ആന്‍ പാരായണം ആകുന്നു.ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനങ്ങലായത് കൊണ്ടു തന്നെ അതിയായ ശ്രദ്ധ പുലര്‍ത്തിക്കൊണ്ട് അക്ഷരങ്ങള്‍ അതിന്റെ നിശ്ചിത സ്ഥാനങ്ങളില്‍ നിന്നു ഉച്ചരിച്ചു കൊണ്ടു പാരായണം ചെയ്യണം.

എന്നാല്‍,നിര്‍ഭാഗ്യമെന്നു പറയട്ടെ...ഇന്നു ഖുര്‍ആന്‍ വ്യക്തമായി പാരായണം ചെയ്യുവാന്‍ അറിയുന്നവര്‍ വളരെ കുറഞ്ഞു വരികയാണ്.തെറ്റ് കൂടാതെ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ qഒരു അക്ഷരത്തിനു പത്തു നന്മയാണ് അല്ലാഹു പ്രതിഫലം നിശ്ചയിക്കപ്പെട്ടിട്ടുള്ളത്! അത് കൊണ്ടു വിശുദ്ധ ഗ്രന്ഥത്തോടു നാം ആദരപൂര്‍വ്വം അടുക്കുക.ഖുര്‍ആന്‍

പാരായനത്തോടൊപ്പം ഓരോ വാക്കുകളുടെയും അര്‍ത്ഥവും,ആശയവും ജീവിതത്തില്‍ പകര്‍ത്താനും ശ്രമിക്കുക.

പഠിച്ചതും,അറിഞ്ഞതും ചിന്തിച്ചു കൂടുതല്‍ തഖ്‌വ കൈവരിക്കാനും ശ്രമിക്കുക.

നബി (സ) പറയുന്നു; ഖുര്‍ആന്‍ പടിക്കുന്നവനും,പടിപ്പിക്കുന്നവനുമാണ് നിങ്ങളില്‍ വെച്ചു ഏറ്റവും ഉത്തമന്‍.

അറിയുക:ഖുറാനില്‍ നോക്കുന്നത് പോലും പുന്യമാനെന്നിരിക്കെ,അത് പാരായണം ചെയ്യുകകൂടി ചെയ്താലുള്ള അവസ്ഥ ഒന്നു ചിന്തിച്ചു നോക്ക്...?

നമുക്കു തുടങ്ങാം,വിശുദ്ധ ഖുര്‍ആന്‍ ആരംഭം മുതല്‍ അവസാനം വരെ പഠിക്കാന്‍....സുന്തരമായി പാരായണം ചെയ്യാന്‍.....





















2009 സെപ്റ്റംബർ 9, ബുധനാഴ്‌ച

ലൈലത്തുല്‍ ഖദ്ര്‍




അല്ലാഹു പറയുന്നു, "നിശ്ചയം മഹത്തായ ഒരു രാത്രിയിലാണ് നാം ഖുര്‍ആനിനെ

അവതരിപ്പിച്ചിരിക്കുന്നത്.ആ മഹത്തായ രാത്രി ആയിരം മാസങ്ങലെക്കാള്‍ ഉത്തമമാണ്.

അതെ,അല്ലാഹു ലൈലത്തുല്‍ ഖദ്‌റിനെ ഉത്തമ രാത്രിയാക്കി ശ്രേഷ്ഠത നല്‍കിയിരിക്കുന്നു.ഖുര്‍ആന്‍ അനുസ്മരിച്ചത് പോലെ ആയിരം മാസങ്ങലെക്കള്‍ പുണ്യമുള്ള ഒരു മഹത്തായ രാത്രിയുണ്ട്.അതാണ്‌ ലൈലത്തുല്‍ ഖദ്ര്‍.ഈ രാത്രിയിലെ ഇബാതത്തുകള്‍ക്ക് എന്പത്തിമൂന്നു വര്ഷവും,നാല് മാസവും ഇബാതത്തു ചെയ്യുന്നതിനേക്കാള്‍ ശ്രേഷ്ടതയാണ് ഉള്ളത്.
പ്രബലമായ സൂചനകളുടെ അടിസ്ഥാനത്തില്‍ ഈ രാത്രി റമദാനിലെ അവസ്സാനത്തെ പത്തിലെ ഒറ്റ രാവുകളിലാനെന്നും,എന്നാല്‍ കൃത്യമായി ഏത് രാത്രിയിലാനുള്ളതെന്നു അല്ലാഹു തന്നെ ഗോപ്യമാക്കി വെച്ചതിലൂടെ തന്റെ അടിമകള്‍ക്ക് കൂടുതല്‍ പുണ്യം ചെയ്യുവാനും അവസരം സൃഷ്ടിക്കപ്പെടുന്നു.
അബു സയീദ്‌( ര) പറയുന്നു; രമദാന്‍ടെ മധ്യത്തിലെ പത്തു ദിവസങ്ങളില്‍ തിരുമേനി(സ) യുടെ കൂടെ ഞങ്ങള്‍ ഇ‌ത്തികാഫ് ഇരുന്നു.റമദാന്‍ ഇരുപതിന് രാവിലെ പള്ളിയില്‍ നിന്നും പുറത്തു വന്നു ഞങ്ങളോട് പ്രസങ്ങിച്ചതില്‍ അരുളി :ലൈലത്തുല്‍ ഖദര്‍ ഞാന്‍ സ്വപ്നത്തില്‍ കണ്ടു,പിന്നീട് ഞാനത് മറന്നു പോയി.അവസാനത്തിലെ പത്തിലെ ഒറ്റയൊറ്റ ദിവസങ്ങളില്‍ നിങ്ങളതിനെ അന്വേഷിക്കുക. കളി മണ്ണിലും,വെള്ളത്തിലും ഞാന്‍ സുജൂദ്‌ ചെയ്യുന്നതായി സ്വപ്നം കണ്ടു.അതിനാല്‍ ദൈവദൂതനോടൊപ്പം ഇ‌ത്തികാഫ് ഇരുന്നവരെല്ലാം പള്ളിയിലേക്ക് തന്നെ മടങ്ങട്ടെ.ഉടനെ ഞങ്ങള്‍ മടങ്ങി.അപ്പോള്‍ ആകാശത്തു ഒരൊറ്റ മേഘ പാളികള്‍ പോലുമില്ലായിരുന്നു.
പെട്ടെന്ന് ആകാശത്തില്‍ കാര്‍മേഘങ്ങള്‍ വന്നു ശക്തിയായി മഴ വര്‍ഷിക്കാന്‍ തുടങ്ങി.മഴയുടെ ശക്തിമൂലം ഈത്ത പനയുടെ മടല് കൊണ്ടുള്ള പള്ളിയുടെ മേല്‍ത്തട്ട് ചോര്‍ന്നു ഒലിക്കുന്നുണ്ടായിരുന്നു.പിന്നീട് നമസ്കാരം നടന്നു.തിരുമേനി
കളി മണ്ണിലും,വെള്ളത്തിലും സുജൂദ്‌ ചെയ്യുന്നത് കണ്ടു. അവിടുത്തെ തിരു നെറ്റിയില്‍ കളി മണ്ണിന്റെ അവശിഷ്ടം ഞാന്‍ കണ്ടു.(ബുഖാരി)

ഇബ്നു ഉമര്‍:(ര)പറയുന്നു: തിരുമേനി (സ)യുടെ അനുചരന്മാരില്‍ കുറെ പേര്‍ ലൈലത്തുല്‍ ഖദര്‍ റമദാനിലെ ഒടുവിലത്തെ ആഴ്ചയില്‍ വരുന്നതായി സ്വപ്നം കണ്ടു.തിമേനി (സ) അരുളി: "നിങ്ങളുടെയെല്ലാം സ്വപ്‌നങ്ങള്‍ അവസാനത്തെ ഏഴ് ദിവസങ്ങളില്‍ ഒത്തു ചെരുന്നതായാണ് കാണുന്നത്.അത് കൊണ്ടു വല്ലവനും ലൈലത്തുല്‍ ഖദ്രിനെ അന്വേഷിക്കുന്നു വെങ്കില്‍ അവന്‍ രമദാന്റെ ഒടുവിലത്തെ ആഴ്ചയില്‍ അന്വേഷിച്ചു കൊള്ളട്ടെ.(ബുഖാരി)


2009 സെപ്റ്റംബർ 5, ശനിയാഴ്‌ച

പ്രവാചകന്റെ വിടവാങ്ങല്‍ പ്രസംഗം




ഹിജ്ര വര്ഷം പത്തില്‍ നബിതിരുമേനി ഹജ്ജ്‌ കര്‍മം നിര്‍വഹിച്ചു. കൂടെ ലക്ഷത്തിലേറെ അനുയായികളുമുണ്ടായിരുന്നു.പ്രവാചക ജീവിതത്തിലെ ആദ്യത്തെയും,അവസാനത്തെയും ഹജ്ജായിരുന്നു അത്.
അറഫ മലയിലെ ഉര്ന താഴ്വരയില്‍ വെച്ചു നബിതിരുമേനി വിശ്വാസികളുടെ മഹാ സാഗരത്തെ അഭിമുഖീകരിച്ചു സംസാരിച്ചു.ഖസുവ എന്ന തന്റെ ഒട്ടകപ്പുരത്തിരുന്നു നടത്തിയ ചരിത്ര പ്രസിദ്ധമായ പ്രഭാഷണം ജനം കേള്‍ക്കാനായി രാബിയത്തുബ്നു ഉമയ്യ അത്യുച്ചത്തില്‍ ആവര്‍ത്തിക്കുകയായിരുന്നു.
വിടവാങ്ങല്‍ പ്രസഗം എന്ന പേരില്‍ അറിയപ്പെടുന്ന ഈ അറഫ പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.
ജനങ്ങളെ,എന്റെ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുക.ഇനി ഒരിക്കല്‍ കൂടി നിങ്ങളുമായി സന്ധിക്കുവാന്‍ സാധിക്കുമോ എന്ന് എനിക്കറിയില്ല.
ജനങ്ങളെ, നിങ്ങളുടെ രക്തവും,ധനവും അന്ത്യനാള്‍ വരെ പവിത്രമാണ്.ഈ ദിവസവു,ഈ മാസവും പവിത്രമായത് പോലെ .തീര്ച്ചയായും നിങ്ങള്‍ നിങ്ങളുടെ നാഥനുമായി കണ്ടു മുട്ടും.അപ്പോള്‍ അവന്‍ നിങ്ങളുടെ കര്‍മ്മങ്ങളെ കുറിചു നിങ്ങളോട് ചോദിക്കും.ഈ സന്ദേശം നിങ്ങള്ക്ക് എത്തിച്ചു തരികയെന്ന ചുമതല ഞാന്‍ പൂര്‍ത്തീകരിച്ചിരിക്കുന്നു.അല്ലാഹുവേ,നീ ഇതിനു സാക്ഷി.
വല്ലവരുടെയും വശം വല്ല അമാനത്തുമുന്ടെങ്കില്‍ അത് അതിന്റെ അവകാശികളെ തിരിച്ചേല്‍പ്പിച്ചു കൊള്ളട്ടെ.
എല്ലാ പലിശ ഇടപാടുകളും ഇന്നു മുതല്‍ നാം ദുര്‍ബ്ബല പെടുത്തിയിരിക്കുന്നു.എന്നാല്‍ മൂലധനത്തില്‍ നിങ്ങള്ക്ക് അവകാശമുണ്ട്‌.അതിനാല്‍ നിങ്ങള്‍ക്കൊട്ടും നഷ്ട്ടം പറ്റുന്നില്ല.പലിശ പാടില്ലെന്ന് അല്ലാഹു വിധിച്ചു കഴിഞ്ഞു .
ആദ്യമായി എന്റെ പിതൃവ്യന്‍ അബ്ബാസിന് കിട്ടാനുള്ള പലിശ ഇതാ ഞാന്‍ റദ്ദു ചെയ്തിരിക്കുന്നു.
അനിസ്ലാമിക കാലത്തെ എല്ലാവിധ കുടിപ്പകയും,കുല മഹിമ,പദവികളും ഇതോടെ അസാധുവാക്കിയിരിക്കുന്നു.
ജനങ്ങളെ, നിങ്ങള്ക്ക് സ്ത്രീകളോട് ചില ബാധ്യതകളുണ്ട്‌.അവര്ക്കു നിങ്ങളോടും.നിങ്ങള്‍ക്കിഷ്ട്ടമില്ലാത്തവരെ നിങ്ങളുടെ വിരിപ്പ് സ്പര്‍ശിക്കാന്‍ അനുവദിക്കരുത്.വ്യക്ത്തമായ നീച്ച പ്രവൃത്തികള്‍ ചെയ്യുകയുമരുത്‌.
സ്ത്രീകളോട് നിങ്ങള്‍ ദയാപുരസ്സരം പെരുമാറുക.അവര്‍ നിങ്ങളുടെ ആശ്രിതരും,പന്കാളികലുമാണ്.അല്ലാഹുവിന്റെ അമാനത്തായാനുനിങ്ങള്‍ അവരെ വിവാഹം ചെയ്തത്.
ജനങ്ങളെ, വിശ്വാസികള്‍ പരസ്പരം സഹോദരങ്ങളാണ്.തന്റെ സഹോദരന്‍ മനസ്സംത്രുപ്തിയോടെ തരുന്നതല്ലാതെ ആര്ക്കും ഒന്നും അനുവദനീയമല്ല. അതിനാല്‍ നിങ്ങലന്യോന്യം ഹിമ്സകളില്ലെര്‍പ്പെടാതിരിക്കുക.
അങ്ങിനെ ചെയ്‌താല്‍ നിങ്ങള്‍ സത്യനിശേധികലാകും.
ജനങ്ങളെ, എന്റെ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുക.വളരെ വ്യക്തമായ കാര്യം ഇവിടെ വിട്റെച്ചാണ് ഞാന്‍ പോകുന്നത്.അല്ലാഹുവിന്റെ ഗ്രന്ഥവും,അവന്റെ ദൂടന്റെ ചര്യയുമാനത്.
ജനങ്ങളെ, നിങ്ങളുടെ ദൈവം ഏകനാണ്.നിങ്ങളെല്ലാം ഒരേ പിതാവിന്റെ മകളാണ്.നിങ്ങളെല്ലാം ആദമില്‍ നിന്നുള്ളവരാണ്.ആദമോ മണ്ണില്‍ നിന്നും.അതിനാല്‍ അറബിക്ക് അനരബിയെക്കാലോ,അനരബിക്ക് അറബിയെക്കാലോ ഒട്ടും ശ്രേഷ്ട്ടതയില്ല.ദൈവ ഭക്തിയുടെ അടിസ്ഥാനത്തിലല്ലാതെ.
അല്ലാഹുവേ,ഞാന്‍ ഈ സന്ദേശം എത്തിച്ചു കൊടുത്തില്ലേ? അല്ലാഹുവേ,നീയിതിനു സാക്ഷി.അറിയുക:ഈ സന്ദേശം കിട്ടിയവര്‍ അത് കിട്ടാത്തവര്‍ക്ക് എത്തിച്ചു കൊടുക്കട്ടെ.












2009 ഓഗസ്റ്റ് 26, ബുധനാഴ്‌ച

റമദാന്‍ വ്രതത്തിന്‍റെ സവിഷേസതകള്‍


A

ഖുര്‍ആന്‍ അവതരിപ്പിച്ച ഈ മാസം മറ്റു മാസങ്ങലെക്കാള്‍ ധാരാളം സവിഷേസതകള്‍ നിറഞ്ഞതാണ്‌.. നബി (സ )പറയുന്നു,നോമ്പ് നോല്‍ക്കുക,ആരോഗ്യവാന്മാരാവുക.
കൂടുതല്‍ ഇബാതത്തില്‍ മുഴുകാന്‍ അവസരം ലഭിക്കുകയും, അതിന്റെ ഫലം എത്രയോ ഇരട്ടി വര്‍ധിക്കുകയും ചെയ്യുന്നു.
ആയിരം മാസങ്ങലെക്കാള്‍ ശ്രേഷ്ട്ടതയുള്ള ലൈലത്തുല്‍ ഖദ്ര്‍ എന്ന രാവ് ഈ മാസത്തിന്റെ പ്രത്യേകതയാണ്...
അല്ലാഹു ഈ മാസത്തിലെ ഓരോദിവസവും സ്വര്‍ഗത്തെ അലങ്കരിക്കുന്നു.. മലക്കുകള്‍ നോമ്പുകാരന്വേണ്ടി പ്രാര്‍ത്തിക്കുന്നു... പിശാച്ചുക്കള്‍ ബന്ധിക്കപ്പെടുന്നു..
നോമ്പുകാരന്‍ തന്റെ ഇച്ചകളെ ഒഴിച്ചു നിര്‍ത്തുന്നതിനോടൊപ്പം അവന്റെ ജീവിതത്തില്‍ തെറ്റുകളുടെ മേല്‍ നിയന്ത്രണം വരികയും ചെയ്യുന്നു.പട്ടിണിയും,വിശപ്പും ഒരുപോലെ അനുഭവിക്കുന്നതോടൊപ്പം,വിശക്കുന്നവനെ സഹായിക്കാനുള്ള,മാനസീകാവസ്ത്തയും രൂപപ്പെടുന്നു...
ചിന്തിക്കുന്നവനും,അല്ലാഹുവിന്റെ വിധി വിലക്കുകളെ മാനിക്കുനവനും ഖുര്‍ആന്‍ അവതീര്‍ണമായ
ഈ മാസത്തില്‍ ,ഖുര്‍ആന്‍ ലേക്ക് കൂടുതല്‍ അടുക്കാന്‍ അവസരം നല്‍കുന്നു.
ഓരോ രാത്രിയുടെയും അവസാനത്തില്‍ നോമ്പുകാരന് അല്ലാഹു പൊറുത്തു കൊടുക്കുന്നു.
ധാനധര്‍മ്മങ്ങള്‍ക്കും,ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മഹനീയ പ്രതിഫലം ഉള്ളത് കൊണ്ടു മനുഷ്യനെ ഇതിലേക്ക് ആകര്‍ഷിക്കുന്നു..മനുഷ്യന്റെ ഉള്ളിലുള്ള എല്ലാ മാലിന്യങ്ങളെയും കഴുകി വൃത്തിയാക്കുന്നതോടൊപ്പം,ആത്മീയ ശുദ്ധീകരണം നേടിയെടുക്കാന്‍ ഈ വ്രതം കാരണമാവുകയും ചെയ്യുന്നു....അത് തന്നെയാണ് റമദാന്‍ വ്രതത്തിന്‍റെ ഏറ്റവും വലിയ സവിശേസതയും....


2009 മാർച്ച് 13, വെള്ളിയാഴ്‌ച

പ്രവാസികളെ ഇതിലെ...ഇതിലെ...




ഏതൊരു വാഹനവും മുന്നോട്ടു കുതിക്കണമെങ്കില്‍ എന്ജിനുള്ളില്‍ ഇന്ധനം കത്തിയെരിയുക തന്നെ വേണം. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ നിശബ്ദമായി കത്തിത്തീരുന്ന ആ ഇന്ധനം നാം തന്നെയല്ലേ...?അതെ, ഗള്‍ഫ് മലയാളി ..അഥവാ പ്രവാസി സ്വയം കത്തിത്തീരുകയാണ്.
എന്നാല്‍ ഓരോ ഗള്‍ഫുകാരനും ഒരല്‍പ്പ നേരം ചിന്തിച്ചു നോക്ക്.. നാമിന്നു എവിടെയാണ്..? നാം അറിയേണ്ടതും, നമുക്കു ബോധ്യമാവേണ്ടാതുമായ ചില സത്യങ്ങള്‍ ഇവിടെ ഉദ്ധരിക്കട്ടെ...
നമ്മുടെ വിയര്‍പ്പിന്റെയും,കഠിനാധ്വാനത്തിന്റെയും ഫലം നാല ഒരു സമ്പാദ്യമായി മാറ്റുക.
നമ്മുടെ വീടുംകുടുംബവും അതിന്നു പറ്റുന്ന വിധത്തില്‍ പുനരുജ്ജീവിപ്പിക്കുക.
നാം വിയര്‍പ്പൊഴുക്കി വളര്‍ത്തുന്ന നമ്മുടെ മക്കളെ ശെരിയായ ദിശയില്‍ തന്നെ നയിക്കുക.
നമ്മുടെ ചുറ്റിലും ഒന്നു കണ്ണോടിച്ചു നോക്കിയാല്‍ ഇന്നു ഗള്‍ഫില്‍ ഏതാണ്ട് പത്തോ,പന്ത്രണ്ടോ ലക്ഷം വരുന്ന പ്രവാസി മലയാളികളുണ്ട്!!!
ഇതില്‍ത്തന്നെ ഭൂരിഭാഗവും താഴ്ന്ന വരുമാനക്കാരുമാണ്.ഇതില്‍ തന്നെ മിക്കയാളുകളും വീടും, പറമ്പും പണയപ്പെടുത്തിയും,കൊള്ള പലിശക്ക് കടമെടുത്തും,കടല്‍ കടന്നെത്തിയവര്‍....
എന്ത് മാത്രം ദയനീയമാണ് നമ്മുടെ സ്ഥിതി എന്ന് ചിന്തിച്ചിട്ടുണ്ടോ...?
ഈയിടെ നടന്ന ഒരു സര്‍വേ റിപ്പോര്‍ട്ട് കാണുക.
ഗള്‍ഫ് മലയാളികളില്‍ ഭൂരിഭാകവും ആയിരമോ,ആയിരത്തഞ്ഞൂരോ ദിര്‍ഹം ശമ്പളമുല്ലവരാന്.!
എല്ലാ മാസവും വീട്ടിലേക്ക്പണം അയക്കുന്നവര്‍:മുപ്പത്തി അഞ്ചു ശതമാനം.
അയക്കുന്ന പണത്തില്‍ ചെലവു കഴിച്ചു എന്തെങ്കിലും മിച്ഛമുള്ളവര്‍:രണ്ടു ശതമാനം.
തിരിച്ചു നാട്ടിലെത്തിയാല്‍ ഒരു വിധം ജീവിച്ചുപ്പോവാനുള്ള സ്ഥിതിയുള്ളവര്‍:അഞ്ചു ശതമാനം.
ഒരു സംബാധ്യവുമില്ലാത്തവര്‍:മുപ്പത്തിനാല് ശതമാനം.
ഇതാണ് ഇതു വരെയുള്ള സ്ഥിതിയെന്കില്‍....ഇനിയങ്ങോട്ട് എന്തായിരിക്കും...?നാം അല്‍പ്പമൊന്നു ശ്രദ്ധിച്ചിരുന്നെങ്കില്‍ നമ്മുടെ കുടുംബത്തിനും ,സമൂഹത്തിനും വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയുമായിരുന്നു.നമ്മുടെ മക്കള്‍ വിധ്യാസംബന്നരാവുമായിരുന്നു.നാട്ടില്‍ തിരിച്ചെത്തിയാല്‍ കൊള്ളാവുന്ന ഒരു ജീവിതം നമുക്കു ഉണ്ടാക്കി എടുക്കാമായിരുന്നു....
ആയതു കൊണ്ടു ഇനിയെന്കിലും നാം ജീവിത യാതാര്ത്യങ്ങളെ തിരിച്ചറിഞ്ഞേ പറ്റൂ..
നാം ആര്‍ഭാടവും,അനാവശ്യവുമായ ചിലവുകളെ കണ്ടെത്തി,അതില്ലാതാക്കുക.
സാമ്പത്തികമായി ഒരു പ്ലാന്‍ തയ്യാറാക്കി ഭാവിയിലേക്ക് എന്തെങ്കിലും കരുതി വെക്കാന്‍ ഒരുങ്ങുക.
മകള്‍ക്ക് നല്ല വിദ്യാഭ്യാസം നല്കുക. നാം നമ്മെ തന്നെ തിരിച്ചറിയുകയും, വളരാന്‍ അനുവദിക്കുകയും ചെയ്യുക.
എന്നാല്‍,ബന്ഗ്ലാവ് നിര്മ്മാണംവാടക കാര്‍ ഉപയോഗം,വിവാഹ ആര്‍ഭാടങ്ങളും ധൂര്തുകളും,സ്ത്രീധനം,വിവാഹ സമ്മാനങ്ങള്‍ പൊങ്ങച്ച പ്രകടനങ്ങള്‍,ആചാരചിലവുകള്‍ ഇവയൊക്കെ തീര്‍ത്തും ഇല്ലാതാക്കുക.
കുടുംബത്തിനു വേണ്ടിയാണ് നാം കഷ്ടപ്പെടുന്നത് എന്നോര്‍ക്കുക.മക്കള്‍ക്ക്‌ വേണ്ടിയാണ് നാംവിയര്‍പ്പൊഴുക്കുന്നത്‌ ..അവര്ക്കു നാം എല്ലാം നല്കുന്നു..ഒപ്പം മികച്ച വിദ്യാഭ്യാസം നല്‍കുന്നുണ്ടോ എന്ന് കൂടി ശ്രദ്ധിക്കണം.കൂട്ടത്തില്‍ അവരുടെ ഭാവിയെ കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാക്കിയെടുക്കുക.
പ്രിയ പ്രവാസി സഹോദരാ...കഠിനാധ്വാനത്തിന്റെ ഫലം നല്ല ഒരു സമ്പാദ്യമാക്കി മാറ്റുക ...വീടും, വീട്ടുകാരും നമുക്കു ബാധ്യതയാവരുത്...അവര്‍ക്കെപ്പോഴും നാം താങ്ങും, തണലുമാവുക...മക്കളെ ഏറ്റവും മികച്ച രീതിയില്‍ ലക്ഷ്യപ്രാപ്തിയിലേക്ക് വളര്‍ത്തി എടുക്കുക...വരവിനനുസരിച്ച്‌ ജീവിക്കാന്‍ കുടുംബത്തെ ചിട്ടപ്പെടുത്തുന്നതിനോടൊപ്പം നാമും ചിട്ടപ്പെടുക.
അങ്ങിനെ ആഹ്ലാടപൂരിതമായ ഒരു നല്ല നാളെയുടെ പൊന്‍പുലരി തീര്ച്ചയായും ഉണ്ടാക്കി എടുക്കാം....നമുക്കും,നമ്മുടെ കുടുംബത്തിനും,നമ്മുടെ സമുദായത്തിനും വേണ്ടി............